മെഡിക്കല്‍ കോളജില്‍ ജോലിയൊഴിവ്; ഇന്റര്‍വ്യൂ 4ന്



വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ ഒ.ബി.ജി റേഡിയോ ഡയഗ്‌നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, കാര്‍ഡിയോളജി റെസ്പിറേറ്ററി മെഡിസിന്‍, പീഡിയാട്രിക്‌സ്, മൈക്രോ ബയോളജി,






പതോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികകളിലെ ഒഴിവുകളിലേക്കും പ്രതീക്ഷിത ഒഴിവുകളിലേക്കും കരാര്‍ നിയമനത്തിന് ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി./എം.എസ്./ഡി.എന്‍.ബി/ഡി.എം, ടി.സി.എം.സി. /കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 4ന് രാവിലെ 11 മണിക്ക് വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.


Post a Comment

Previous Post Next Post
Paris
Paris