66,000 തൊട്ട് സ്വർണവില; ഇന്ന് കൂടിയത് പവന് 320 രൂപ



കോഴിക്കോട്: സംസ്ഥാനത്തെ സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില 66,000 എന്ന സർവകാല റെക്കോർഡിലേക്കെത്തി. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 



.
 മാർച്ച് മാസത്തിൽ ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ വലിയ ഉയർച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാർച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയർന്ന വില. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചനകള്‍.

Post a Comment

Previous Post Next Post
Paris
Paris