മാവൂർ :- നിരക്ഷരയും വൃദ്ധയുമായ പെരുവയൽ അംശം ദേശത്ത് പരണാരി തങ്കമണി (75), മകൻ മഹേഷ് എന്ന ഭിന്ന ശേഷിക്കാരനും നിരക്ഷരനും ബുദ്ധിമാന്ദ്യവുമുള്ളതുമായ മകനെയും കബളിപ്പിച്ച് പെരുവയൽ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും തങ്കമണിയുടെ സഹോദരനായ വിനു എന്നു വിളിക്കുന്ന വിനോദ് പത്തുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2015 ൽ പെൻഷൻ ആവശ്യത്തിനാണെന്ന് പറഞ്ഞ് എഴുത്തും വായനയും അറിയാത്ത തങ്കമണിയെക്കൊണ്ട് വിവധ പേപ്പറുകളിൽ ഒപ്പിടുവിച്ച് വാങ്ങുക. യായിരുന്നുവെന്ന് മഹേഷിൻ്റെ കുടുംബം മാവൂരിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളത്തിൽ പറഞ്ഞു.
ഇപ്പോൾ അത് ഇരട്ടിച്ച് 25 ലക്ഷം രൂപയായി 24-03-2025 ന് ജപ്തി ചെയ്യാൻ വെച്ചിരിക്കുകയാണ്. അന്നത്തെ ബാങ്ക് അധികൃതരുടെ അറിവോടും ഒത്താശയോടും കൂടിയാണ് വിനോദ് കുമാർ പരണാരി, പെരുവയൽ പി.ഒ എന്ന പതിനെട്ടെ മുക്കാൽ സെൻ്റ് ഭൂമി തങ്കമണിയെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ച് ലോൺ തട്ടിയെടുത്തത്. 75 വയസ്സുള്ള തങ്കമണി ഇപ്പോൾ അസുഖം ബാധിച്ച് ഓപ്പറേഷൻ ചെയ്തിരിക്കുകയാണ്. ബുദ്ധിമാന്ദ്യമുള്ളതും ഭിന്നശേഷിയുള്ളതുമായ മഹേഷിനെ ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
മിശ്ര വിവാഹിതനായ മഹേഷിന്റെ ഭാര്യ സജിത തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് തങ്കമണിയുടെ ചികിത്സയും മഹേഷിന് ഇടക്കിടക്ക് വരുന്ന അസുഖങ്ങളുടെ ചികിത്സയും കുടുംബവും പുലർന്നു പോകുന്നത്. 2019 ൽ മഹേഷി സ്വജിതയെ വിവാഹം ചെയ്‌തതിനു ശേഷമാണ് ബാങ്കിൽ നിന്നു വന്ന കടലാസ് സജിത പരിശോധിച്ചപ്പോൾ ലോണിൻ്റെ വിവരം അറിയുന്നത് വിനോദ് കുമാർ ഇങ്ങനെ ബാങ്കിന്റെ ഒത്താശയോടു കൂടി പെരുവയൽ സർവ്വീസ് സഹകരണ ബാങ്കിന്റെ പരിങ്ങാട് ഉള്ള ബ്രാഞ്ചിൽ നിന്നും പല ആൾക്കാരുടെയും ആധാരം പണയം വെച്ച് പണം തട്ടിയെടുത്ത് വഞ്ചിച്ചിട്ടുണ്ടെന്നും മഹേഷിൻ്റെ കുടുംബം പറഞ്ഞു
അതെല്ലാം ഇപ്പോൾ ജപതി ഭീഷണിയിലാണ് ബാങ്കിൻ്റെ ആദ്യകാല ഡയറക്‌ടർമാരിൽ ചിലരും ബാങ്കിലെ ചില ജീവനക്കാരും അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒത്തുകളി നടക്കുന്നത്. ഇപ്പോൾ ഓപ്പറേഷൻ ചെയ്ത‌് കിടക്കുന്ന തങ്കമണിക്കു ഭിന്നശേഷിക്കാരനും ബുദ്ധിമാന്ദ്യമുള്ള മഹേഷിനും ഭാര്യയ്ക്കും ഈ ഭൂമി ജപ്‌തി ചെയ്‌തുപോയാൽ കയറിക്കിടക്കാൻ മറ്റൊരു ഇടമില്ല. തങ്ങളറിയാതെ ഞങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത വിനോദ്കുമാറിനെതിരെയും ബാങ്ക് അധികൃതർക്കെതിരെയും നടപടി ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേരള മുഖ്യമന്ത്രി, ഡി ജി പി, മനുഷ്യാവകാശക്കമ്മീഷൻ, മറ്റ് ഏജൻസികൾ എന്നിവയെ സമീപിക്കുമെന്നും ബാങ്കിൽ നിന്ന് ലഭിച്ച പണത്തിൽ നിന്ന് എണ്ണാനോ വായിക്കാനോ അറിയാത്ത തങ്കമണിയോ മഹേഷോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്നും ഇവർ അറിയിച്ചു
മാവൂർ പ്രസ്ക്ലബിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ
ഗോവിന്ദൻ വെളിമണ്ണ, വി.കെ ബാലൻ, സജിത, മഹേഷ്, ബാബുരാജ്, ശിവ ചന്ദ്രൻ എൻ.എ., അനിഷ് എൻ. എം, ഷാജു വി.എം, സജിൻ കൂമാർ വി. കെ രാജൻ എന്നിവർ പങ്കെടുത്തു
Post a Comment