മുക്കം: പൊതുവിദ്യാലയത്തിൻ്റെ മുറ്റം ഇൻറർലോക്ക് കട്ടകൾ പതിച്ച് മനോഹരമാക്കി ഗോതമ്പറോഡ് പള്ളിക്കാപറമ്പ് ഗ്രാനൈറ്റ്സ് വർക്സ്.പന്നിക്കാേട് എ യു പി സ്കൂളിൻ്റെ മുറ്റമാണ് സ്ഥാപനത്തിൻ്റെ സി.എസ്.ആർ ഫണ്ട് പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ഇൻ്റർലോക്ക് കട്ടകൾ വിരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ലിൻേറാ ജോസഫ് എം.എൽ.എ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ചടങ്ങിൽ അധ്യക്ഷയായി. ജില്ല - ഉപജില്ല മേളകളിൽ മികച്ച വിജയം നേടിയ വിദ്വാർത്ഥികളുടെ പ്രതിഭ സംഗമമായ പൊൻ തൂവൽ, പ്രധാനാധ്യാപിക പി.എം ഗൗരി സ്കൂളിന് സമർപ്പിച്ച സൗണ്ട് സിസ്റ്റത്തിൻ്റെ സമർപ്പണം എന്നിവ ചടങ്ങിൽ നടന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന്, പി.ടി.എ പ്രസിഡൻ്റ് ബഷീർ പാലാട്ട്, മാനേജർ സി.കേശവൻ നമ്പൂതിരി, പള്ളിക്കാപറമ്പിൽ ഗ്രാനൈറ്റ് വർക്സ് പ്രൊപ്പൈറ്റർ അഖിൽ ശിവരാജൻ, കൊടിയത്തൂർ സർവീസ് ബാങ്ക് പ്രസിഡൻ്റ് സന്തോഷ് സെബാസ്റ്റ്യൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് സി. ഫസൽ ബാബു, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് സി. ഹരീഷ്, കബീർ കണിയാത്ത്, എം.പി.ടി.എ പ്രസിഡൻ്റ് റസീന മജീദ് തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.എം ഗൗരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം കളൻതോട് നന്ദിയും പറഞ്ഞു
Post a Comment