ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു


താത്തൂർ :തേനായിൽ അഹ്ദൽ നഗർ മസ്ജിദ് മർയം കമ്മറ്റിയുടെ നേതൃത്വത്തിൽ 'ലഹരിക്കെതിരിൽ സാമൂഹിക ജാഗ്രത' എന്ന പ്രമേയത്തിൽ ചെറിയ പെരുന്നാൾ സുദിനത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. മിദ്ലാജ് തേനായിൽ പ്രമേയ പ്രഭാഷണം നടത്തി.






സ്ഥലം ഖത്തീബ് മുഹമ്മദ് മുസ്ലിയാർ തേനായിൽ ഉദ്ഘാടനവും ഉസ്താദ് സുഹൈൽ ഫാളിലി വലിയപറമ്പ് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. മഹല്ല് ഭാരവാഹികളായ അബ്ദുറസാഖ് മുസ്‌ലിയാർ ടി, അബ്ദുറഷീദ് സഖാഫി ടി. മൻസൂർ സഖാഫി ടി, അബ്ദുറഹ്മാൻ മുസ്‌ലിയാർ ടി, ഹുസ്നു സനീർ ശീലങ്ങാട്ട്, സുഹൈൽ സഖാഫി, ജവാദ് മുഈനി, റാഷിദ്‌ ഇപി, സാബിത് ടി, ജിൻഷാദ് ടി. എം, ഹഫീഫ് ടി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris