കൊടിയത്തൂർ :'"സഹനം, സമർപ്പണം"എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കൊടിയത്തൂർ പഞ്ചായത്ത് എസ്. വൈ. എസ് കമ്മിറ്റി 23-03-2025 ന് (ഞായർ )വൈകുന്നേരം 4.30 ന് കൊടിയത്തൂരിൽ സംഘടിപ്പിക്കുന്ന "സംഘടിത സകാത്ത് :ടാബ് ൾ ടോക്കിന്റെയും " ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെയും, ഇഫ്താറിന്റെയും പ്രോഗ്രാമിന് അന്തിമ രൂപം നൽകി. വൈകുന്നേരം 4.30ന് സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഡോ. സി. കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉദ്ഘാടനം ചെയ്യും.
കെ. മോയിൻകുട്ടി മാസ്റ്റർ മോഡറേറ്ററായിരിക്കും. ടി. എ. ഹുസൈൻ ബാഖവി ദുആക്ക് നേതൃത്വം നൽകും. പഞ്ചായത്ത് എസ്. വൈ. എസ്. പ്രസിഡന്റ് മൊയ്‌തീൻ പുത്തലത്ത് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എ. കെ. അബ്ബാസ് മാസ്റ്റർ സ്വാഗതവും ട്രഷറർ അസീസ് ചാത്തപ്പറമ്പ് നന്ദിയും പറയും. കെ. വി. അബ്ദുറഹ്മാൻ,സി. കെ. ബീരാൻ കുട്ടി, മനാസ് ഇർഫാനി, എ. കെ. അബ്ദുൽ ഗഫൂർ ഫൈസി, പി. ജി. മുഹമ്മദ്, എസ്. എ. നാസർ, വൈത്തല അബൂബക്കർ, മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ആശംസപ്രസംഗം നടത്തും. ഒ. എം. അഹ്‌മദ് കുട്ടി മൗലവി, ഷബീർ മുസ്‌ലിയാർ കൂട്ടക്കടവത്ത്, എം. എം. ആബിദ്, ഹുസൈൻ കൊന്നാലത്ത്, ഡോ. എ. പി. ആരിഫലി എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിക്കും. സമസ്ത പൊതു പരീക്ഷയിൽ ചെറുവാടി റൈഞ്ചിൽ ടോപ് പ്ലസ് നേടിയ കുട്ടികൾക്കും സുപ്രഭാതം മുക്കം റിപ്പോർട്ടറായി നിയമിക്കപ്പെട്ട ഷബീർ കൂട്ടക്കടവത്തിനും ഉപഹാരം നൽകി ആദരിക്കും. പഞ്ചായത്തിലെ വിവിധ യൂണിറ്റ് കമ്മിറ്റി കളിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട 50 പ്രതിനിധികളാണ് ടാബ്ൾ ടോക്കിൽ പങ്കെടുക്കുക. "സംഘടിത സകാത്തിന്റെ ഇസ്ലാമിക മാനം "എന്ന വിഷയത്തിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് മുശാവറ മെമ്പർ ഡോ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര മറുപടി പറയും. ലഹരി വിരുദ്ധ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം മാവൂർ എസ്. ഐ. സലീം മുട്ടാത്ത് നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന ഇഫ്ത്താറോടെ പരിപാടികൾ സാപിക്കും.
ഇന്ന് (21-03-2025)രാവിലെ സുബ് ഹിക്ക് ശേഷം കൊടിയത്തൂർ മദ്രസ്സ യിൽ ചേർന്ന യോഗം കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മൊയ്‌തീൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. എസ്. എ. നാസർ, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, ഷബീർ മുസ്‌ലിയാർ കൂട്ടക്കടവത്ത്, എ. പി. സി. മുഹമ്മദ്, അഷ്‌റഫ് പാറക്കണ്ടി, അബ്ദുൽ കരീം ( ബീച്ചിമാൻ )കൊടിയത്തൂർ, എം. എം. ആബിദ്, ആദിൽ. കെ, ഫായിസ്. കെ, ഹംദാൻ. കെ,മുബഷിർ ടി. കെ, ശിഹാബ് എം. എം. ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എ. കെ. അബ്ബാസ് മാസ്റ്റർ സ്വാഗതവും ട്രഷറർ അസീസ് ചാത്തപറമ്പ് നന്ദിയും പറഞ്ഞു. ഇന്ന് ജുമുഅക്ക് ശേഷം പള്ളികളിൽ ഉൽബോധനം നടത്താനും ക്ഷണക്കത്ത് വിതരണം ചെയ്യാനും ബന്ധപ്പെട്ട പ്രതിനിധികളെ ചുമതലപ്പെടുത്തി. യോഗം കൃത്യം 7.30 ന് പിരിഞ്ഞു.
Post a Comment