റമളാൻ സന്ദേശം


ഒരേസമയം വിശ്വാസിയെ ശുദ്ധീകരിക്കാനും സഹജീവികളുടെ നിലവിളികൾക്ക്നേരെ ശ്രദ്ധ കൊടുക്കാനുള്ള അനുഷ്ഠാനവുമാണ്‌ ഓരോ റമളാനും.., ഹൃദയത്തിലെ കറുത്ത പാടുകൾ കളഞ്ഞ്‌ മനസ്സും ശരീരവും മിനുസ്സമാക്കാനുള്ള അസുലഭ മുഹൂർത്തം...സഹജീവി അനുഭവിക്കുന്ന പട്ടിണിയുടെ നോവ്, റമളാൻ വ്രതത്തിലൂടെ ഓരോ വിശ്വാസിയും അനുഭവിച്ചറിയുന്നു.., കേട്ടറിവിനെക്കാളും കണ്ടറിവിനെക്കാളും തീവ്രമായിരിക്കും അനുഭവജ്ഞാനം...
വേദനകൾ അനുഭവിച്ചറിഞ്ഞ്, അതു നിർമാർജനം ചെയ്യാനുള്ള പ്രവൃത്തികളിലേക്കു സ്വയം സമർപ്പിക്കാനുള്ള സമയമാണ് റമളാൻ..,




ഭക്ഷണം അല്ലാഹുﷻവിന്റെ മഹത്തായ അനുഗ്രഹമാണെന്നു തിരിച്ചറിയാതെ പോകുന്നവർക്ക്, വ്രതത്തിലൂടെ ഒരു പരിവർത്തനവും സാധ്യമാകില്ല.നോമ്പ് ചേർത്ത് പിടിക്കലിന്റെയും, ഉള്ളത് ഇല്ലാത്തവർക്കായി പങ്ക് വെക്കലിന്റെയും സന്ദേശം കൂടി പകരുന്നു. തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന മുഹമ്മദ്‌ നബി (s)വചനം പരിശുദ്ധ റമളാനിലെ കർമ്മമാകുമ്പോൾ സ്വായത്തമാകുന്ന പ്രതിഫലങ്ങൾ ഓരോ വിശ്വാസിയെയും ധാനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ദൈവിക ഇടപെടൽ തന്നെ സോഷ്യലിസം എഴുതി വെക്കാനും പ്രസംഗിക്കാനും മാത്രമുള്ളതല്ല നടപ്പിൽ വരുത്താൻ കൂടി യുള്ളതാണ്. തിന്മകൾ എല്ലാ സീമകളും കടന്ന് നമ്മുടെ കർണ്ണ, ശ്രവണ പുടങ്ങൾക്ക് ഏറെ അലോസരപ്പെടുത്തുന്ന വർത്തമാന കാലത്ത് നന്മകൾ പെയ്യുന്ന ഒരിത്തിരി ചാറ്റൽ മഴയായി കുളിര് പകരാനും, അന്ധകാര വീചിയിൽ ഒരു ചിരാതിന്റെ പ്രഭ യെങ്കിലും ചൊരിയാനും ഈ റമളാൻ മാസത്തിൽ എല്ലാ വിശ്വാസികൾക്കും സാധ്യമാകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ റമളാൻ ആശംസകൾ.

സഫറുള്ള കൂളിമാട്

.

Post a Comment

Previous Post Next Post
Paris
Paris