കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ബജറ്റ് അംഗീകരണ യോഗത്തിൽ നിന്ന് യു.ഡി.എഫ് മെമ്പർമാർ ഇറങ്ങി പോയി ,
രാവിലെ ബജറ്റ് അവതരിപ്പിച്ച് ഉച്ചക്ക് അംഗീകാരം നേടുന്ന വിചിത്രമായ യോഗമാണ് ഗ്രാമ പഞ്ചായത്തിൽ നടന്നത്
ബജറ്റിനെ കുറിച്ച് പഠിക്കാനോ ഭേതഗതി നിർദേശിക്കാനോ ആവശ്യമായ സമയം അനുവദിച്ചില്ല എന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് മെമ്പർമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോയതും വിയോചനം രേഖപ്പെടുത്തിയതും
ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക ബജറ്റ് പ്രതിസന്ധിയിലായിരുന്നു. മാർച്ച് ആദ്യവാരം ബജറ്റ് അവതരിപ്പിക്കണമെന്നാണ് പഞ്ചായത്ത് രാജ് ആക്റ്റ് നിർദ്ദേശിക്കുന്നത്. മാർച്ച് 31നകം ബജറ്റ് പാസ്സാക്കാത്ത ഭരണസമിതികളെ പഞ്ചായത്ത് രാജിലെ 193 വകുപ്പ് പ്രകാരം സർക്കാർ പിരിച്ചുവിടണമെന്നും ആക്ട് പറയുന്നു .ചാത്തമംഗലത്ത് മാർച്ച് 25ന് ബജറ്റ് അവതരണം നിശ്ചയിച്ചു കൊണ്ട് മാർച്ച് 24നാണ് മെമ്പർമാർക്ക് നോട്ടീസ് നൽകുന്നത്. മൂന്ന് ദിവസം മുമ്പ് നോട്ടീസ് അംഗങ്ങൾക്ക് നൽകണമെന്നാണ് ചട്ടം . യുഡിഎഫ് അംഗങ്ങൾ പരാതി ഉന്നയിച്ചതോടെ ഈ യോഗം മാറ്റി വെക്കുകയായിരുന്നു.
എന്നാൽ ഇന്ന് അവതരിപ്പിച്ച ബജറ്റ് തട്ടിക്കൂട്ടിയ ബജറ്റായിരുന്നു എന്നാണ് യു.ഡി.എഫ് മെമ്പർമാരുടെ ആരോപണം
ഒരു ബജറ്റിൽ നിലവിൽ പഞ്ചായത്ത് എവിടെ നിൽക്കുന്നു എന്നും അടുത്ത ഒരു വർഷം എന്തൊക്കെ നടത്താൻ ഉദ്ധേശിക്കുന്നു എന്നത് കൃത്യമായി ഉൾപ്പെടുത്തണം അതൊന്നും പാലിക്കാത്ത ബജറ്റാണ് .
പഞ്ചായത്തിൽ യഥാർത്ഥ വികസനം നടക്കണമെങ്കിൽ കൂടിയാലോചനകൾ നടത്തണം അതൊന്നും നടന്നില്ല,പുതിയ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല, ലഹരി എന്ന മഹാവിപത്തിനെ പ്രതിരോധിക്കാനോ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, എന്നിവർക്ക് അനുകൂലമായ ഒരു പരാമർശവും ബജറ്റിൽ ഉൾപ്പെടുത്തിയില്ല, നിരന്തരമായി ബജറ്റിൽ ആവർത്തിക്കുന്ന ബഡ്സ് സ്ക്കൂളിന്റെ പ്രവർത്തനം ഇത് വരെ എവിടെയും എത്തിയില്ല യുഡിഎഫ് മെമ്പർമാരായ എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ കളൻതോട്, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, ഇ പി വൽസല വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം എന്നിവർ ബജറ്റിന്റെ യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോയത്
വളരെ സുപ്രധാനമായ ബജറ്റിനെ വളരെ നിസ്സാരമായി കാണുന്ന സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പദ്ധതി ചെലവിൽ നിലവിൽ ജില്ലയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്താണ് ചാത്തമംഗലം. ഭരണ നേതൃത്വത്തിന്റെ കഴിവുകേടാണ് ഇതിനെല്ലാം കാരണം . കെട്ടാങ്ങൽ അങ്ങാടിയിൽ നടന്ന പ്രതിഷേധയോഗത്തിൽ പി.കെ ഹഖീം മാസ്റ്റർ, എം.കെ അജീഷ് എന്നിവർ സംസാരിച്ചു
Post a Comment