മുക്കം: കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ അസംബ്ലിയും സംഘടിപ്പിച്ചു. എസ്.എസ് 'എൽ.സി പരീക്ഷ കഴിഞ്ഞ ഉടനെയാണ് പഞ്ചായത്തിലെ 3 ഹൈസ്കൂളുകളിലും ഒരേ സമയം പരിപാടികൾ സംഘടിപ്പിച്ചത്.പരീക്ഷ എഴുതിയ
മുഴുവൻ വിദ്യാർത്ഥികളേയും രക്ഷിതാക്കൾക്കൊപ്പമാണ് വീട്ടിലേക്കയച്ചത്. രക്ഷിതാക്കൾ എത്താത്തവർക്കായി സ്കൂൾ ബസുകളും ഏർപ്പാട് ചെയ്തിരുന്നു.
പഞ്ചായത്ത് തല ഉദ്ഘാടനം പി.ടി.എം ഹയർ സെക്കൻ്ററിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സി. ഫസൽ ബാബു അധ്യക്ഷനായി. വാർഡ് മെമ്പർ വി.ഷംലൂലത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മുക്കം എസ്.ഐ ഷിബിൽ ജോസഫ് ബോധവൽക്കരണ ക്ലാസ് എടുത്തു.പഞ്ചായത്തംഗം
ടി കെ അബൂബക്കർ, പി.ടി.എ വൈസ് പ്രസി: മജീദ് പുതുക്കുടി, പ്രധാനാധ്യാപകൻ ജി. സുധീർ, പ്രിൽസിപ്പൽ എം.എസ് ബിജു തുടങ്ങിയവർ സംസാരിച്ചു.
തോട്ടുമുക്കം ഹൈസ്കൂളിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ തോമസ് മേലാട്ട് ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് വിനോദ് ചെങ്ങളം തകിടിയിൽ അധ്യക്ഷൻ ആയി.കൊടിയത്തൂർ പഞ്ചായത്ത് മെമ്പർമാരായ ബാബു പൊലുകുന്ന് ,സിജി ബൈജു , പ്രധാനാധ്യാപകൻ എം.ജെജോസഫ് എന്നിവർ സംസാരിച്ചു.
കരീം പഴങ്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
ചെറുവാടി ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എൻ.ജമാൽ അധ്യക്ഷനായി. ആയിഷ ചേലപ്പുറത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഷക്കീബ് കീലത്ത്, എസ് എം സി ചെയർമാൻ റഷീദ് മാണി ,പി.ടി.എ മെമ്പർമാർ, എസ്.എം.സി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു'
Post a Comment