തിരുവമ്പാടി മണ്ഡലത്തിലെ മുണ്ടൂർ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു.കോടഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന നെല്ലിക്കാപൊയിൽ -നാരങ്ങാതോട് - ആനക്കാംപൊയിൽ റോഡിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്.
എം എൽ എ യുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ 1 കോടി 99 ലക്ഷം രൂപ വകയിരുത്തിയാണ് പാലം നിർമ്മിക്കുന്നത്. 13.90 മീറ്റർ നീളവും ഒരു വശത്തു 1.50 മീറ്റർ വീതിയിൽ നടപ്പാതയും 7.50 മീറ്റർ വീതിയിൽ ക്യാരിയേജ് വെയും ഉൾപ്പെടെ 9.70 മീറ്റർ വീതിയുമാണ് പാലത്തിനുണ്ടാവുക.നിലവിലുള്ള പാലത്തിന്റെ അടിത്തറയും തൂണുകളും കാലപ്പഴാക്കത്താൽ ബലക്ഷയം വന്നിട്ടുള്ളതാണ്.
എല്ലാ മേഖലകളിലും വികസനം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കോടഞ്ചേരി പഞ്ചായത്തിൽ 7.5 കോടി രൂപ ചിലവഴിച്ച് ചെമ്പ്കടവ് പാലവും, 3 കോടി ചിലവഴിച്ച് പറപറ്റ പാലവും ഉദ്ഘാടനത്തിനു തയ്യാറാവുന്നുണ്ടെന്നും എം എൽ എ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ലീലാമ്മ കണ്ടത്തിൽ,പുഷ്പ സുരേന്ദ്രൻ, ജെയിംസ് കിഴക്കുമുറി, ജോസഫ് വണ്ടംമാക്കൽ, വിൻസെന്റ് കിഴക്കുമുറി എന്നിവർ പങ്കെടുത്തു.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിനി എൻ വി റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് സി എസ് സ്വാഗതവും,അസിസ്റ്റന്റ് എഞ്ചിനീയർ ബൈജു എൻ നന്ദിയും പറഞ്ഞു.
Post a Comment