കൂളിമാട് :
പരിശുദ്ധമായ റമളാൻ വൃത വിശുദ്ധിയിൽ നെയ്തെടുത്ത വിശ്വാസി ഹൃദയങ്ങളിൽ ലഹരി സർവ്വ തിന്മകളുടെയും താക്കോൽ എന്ന പ്രവാചക അധ്യാപനം സമൂഹത്തിൽ സമർപ്പിക്കുകയാണ് "ലഹരിയെ തുരത്താം, ജീവിതം തിരുത്താം"
എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ പ്രചരണ ക്യാമ്പയിൻ. കൂളിമാട് യൂണിറ്റ് തല ക്യമ്പയിൻ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കെ എ കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മഹല്ല് ഖതീബ് ഉസ്താദ് ശരീഫ് ഹുസൈൻ ഹുദവി മാവൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. എസ് കെ എസ് എസ് എഫ് എൻ ഐ ടി മേഖല സെക്രട്ടറി സഫറുള്ള കൂളിമാട് സ്വാഗതം പറഞ്ഞു. യൂണിറ്റ് skssf പ്രസിഡന്റ് അമർ റാസിഖ് എ. അധ്യക്ഷ്യത വഹിച്ചു.വാർഡ് മെമ്പർ കെ എ റഫീഖ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.ടി. സി മുഹമ്മദ് ഹാജി, മഹല്ല് സെക്രട്ടറി കെ. ബീരാൻകുട്ടി ഹാജി,കെ ടി ഖാലിദ്,ടി വി ശാഫി മാസ്റ്റർ,
കൂളിമാട് അൽബിർ കോർഡിനേറ്റർ ഫൈസൽ കൂട്ടകടവത്, നസീഫ്. ഇ, അസ്‌ലം. ടി വി,എം വി അമീർ, ഹിഷാം. കെ, അസ്റുദ്ധീൻ. പി എന്നിവർ നേതൃത്വം നൽകി.
Post a Comment