വയനാട് തുരങ്കപാതയ്ക്ക് നിർമാണാനുമതി




തിരുവനന്തപുരം:വയനാട് തുരങ്ക പാതയ്ക്ക് സർക്കാർ നിർമാണാനുമതി നൽകി. ആനക്കാംപൊയിൽ -മേപ്പാടി പാതയ്ക്കാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിർമാണ അനുമതി നൽകിയത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നത് ഉൾപ്പെടെ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.പരിസ്ഥിതിലോല മേഖലയാണ് എന്ന് വ്യക്തമാക്കിയതിന് ശേഷമാണ് അനുമതിയിലേക്ക് കടന്നിരിക്കുന്നത്.




ഉചിതമായ സുരക്ഷാമുൻകരുതൽ സ്വീകരിക്കണം,മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷസ്‌കെയിൽ മാപ്പിങ് തുടർച്ചയായി നടത്തുകയും നിരീക്ഷിക്കുകയും വേണം, ടണൽറോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്ന കാലാവസ്ഥാ സ്റ്റേഷനുകൾ സ്ഥാപിക്കണം, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികൾ തെരഞ്ഞടുക്കണം,ജില്ലാ കലക്ടർ ശിപാർശ ചെയ്യുന്ന നാലംഗ വിദഗ്ധ സമിതി ഇതെല്ലാം നിരീക്ഷിക്കുന്നതിനായി രൂപീകരിക്കണം, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ നിബന്ധനകളാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris