ചാത്തമംഗലം ഗവ. എൽ പി സ്കൂളിൽ ചുറ്റുമതിലും പ്രവേശ കവാടവും ഉദ്ഘാടനം ചെയ്തു


ചാത്തമംഗലം:
119 വർഷം പിന്നിട്ട ചാത്തമംഗലം ഗവ. എൽ പി സ്കൂളിന് വേണ്ടി എസ് കെ ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച ചുറ്റുമതിലിൻ്റെയും പ്രവേശന കവാടത്തിന്റെയും മുറ്റം ഇൻ്റർലോക്ക് ചെയ്തതിന്റെയും ഉദ്ഘാടനം, വിദ്യാലയങ്കണത്തിൽ ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ വെച്ച് കുന്നമംഗലം നിയോജക മണ്ഡലം എം.എൽ എ അഡ്വ. പി ടി.എ റഹീം നിർവ്വഹിച്ചു.




ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
എസ് എസ് കെ കോഴിക്കോട് ജില്ല പ്രോഗ്രാം ഓഫീസർ ഷീബ വി.ടി മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിദ്യുൽ ലത, ഷീസ സുനിൽകുമാർ, കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് മാവൂർ ബി.പി സി ജോസഫ് തോമസ് , മുൻ എ ഇ ഒ പോൾ കെ.ജെ, പ്രധാനാധ്യാപിക താരകകുമാരി ടീച്ചർ, മുൻ പ്രധാനാധ്യാപകരായ പ്രേമൻ മാസ്റ്റർ, രാജൻ പാക്കത്ത്, സ്റ്റാഫ് പ്രതിനിധി ഷീബ ടീച്ചർ , സി ആർ സി കോഡിനേറ്റർ ചിഞ്ചു, എം പി ടി എ ചെയർപേഴ്സൺ ശ്യാമിലി , എം. വി ഷാജു, വാസന്തി ശ്രീജിത്ത്, ബിനീഷ്, ബൈജു,, എന്നിവർ സംസാരിച്ചു.
പി. ടി. എ പ്രസിഡണ്ട് ശ്രീനിവാസൻ. വി
സാഗതവും സ്റ്റാഫ് സെക്രട്ടറി എം.കെ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris