കുന്ദമംഗലം : മേഖല എസ്കെ എസ് എസ് എഫ് ഇഫ്താർ ടെൻ്റിന് നേരെയും മേഖലാ വൈസ് പ്രസിഡണ്ട് സുഹൈലിന് നേരെയും നടന്ന നിഷ്ഠൂരമായ അക്രമത്തിൽ എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
മുൻകൂട്ടി അസൂത്രണം ചെയ്ത വധശ്രമമാണ് അക്രമമെന്ന് സംശയിക്കുന്നു. ഏതാനും ദിവസങ്ങളിലായി മേഖലയിൽ അക്രമത്തിന് കോപ്പുകൂട്ടുന്നുണ്ടായിരുന്നു. സംഘടനാ പ്രവർത്തകർ സംയമനം പാലിച്ചതിനാലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരുന്നത്. ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിൽ. അവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജനറൽ സെക്രട്ടറി റാഷിദ് കാക്കുനി ആവശ്യപ്പെട്ടു.
Post a Comment