ഗുരുവിനെ തേടി അകക്കണ്ണിൻ്റെ വെളിച്ചത്തിൽ അബ്ദുല്ല കുട്ടി എത്തി.



കൂളിമാട് : ഗുരുവിനെ തേടി അകക്കണ്ണിൻ്റെ വെളിച്ചത്തിൽ മൈലുകൾ താണ്ടി പി. അബ്ദുല്ലകുട്ടിയെത്തി. ഫാറൂഖ് കോളേജിൽ 2004 - 2007 കാലഘട്ടത്തിൽ ബി.എ. മലയാള വിദ്യാർത്ഥിയായിരുന്ന കാഴ്ചപരിമിതിയുള്ള കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശി പി.അബ്ദുല്ല കുട്ടിയാണ് അന്നത്തെ തൻ്റെ പ്രിയ ഗുരു ഇംഗ്ലീഷ്
അധ്യാപകനായിരുന്ന ചിറ്റാരിപിലാക്കൾ സ്വദേശി ഡോ: സി.കെ.അഹ്‌മദിനെ കാണാൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. 




ഫാറൂഖ് കോളേജ് പഠനകാലത്തെ ഹൃദ്യമായ അനുഭവങ്ങളും ഗുരുവര്യർ ചേർത്തുപിടിച്ചതും അബ്ദുല്ലകുട്ടി പങ്കുവെച്ചു. സന്തോഷംപ്രകടിപ്പിച്ചും ഈറനണിഞ്ഞും ഏറെ നേരം ചെലവഴിച്ചു. വിവാഹിതനാണെങ്കിലും അഭിലാഷമായ സ്ഥിരം അധ്യാപകജോലി ലഭിക്കാത്ത സങ്കടത്തിലാണ് ഈ ബിരുദധാരി. സന്മനസ്സുള്ള ആരെങ്കിലും മലയാള ഭാഷാധ്യാപക ജോലി ശരിപ്പെടുത്തി തരുമെന്ന പ്രതീക്ഷയും പ്രാർത്ഥനയുമായി കഴിയുകയാണ് ഈ നാല്പത്തിരണ്ടുകാരൻ.

Post a Comment

Previous Post Next Post
Paris
Paris