സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു


സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. പച്ചത്തേങ്ങയുടെ വില 61 രൂപ വരെയെത്തി.




തമിഴ്നാട്ടിൽ നിന്നും പച്ചത്തേങ്ങ വരുന്നത് പകുതിയിൽ താഴെ ആയി കുറഞ്ഞു. വിഷു അടുക്കുമ്പോൾ തേങ്ങ വില വർധിക്കാൻ സാധ്യത എന്ന് കച്ചവടക്കാർ.

ദക്ഷിണേന്ത്യയിലെ കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി തമിഴ്നാട് മാറിയിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. കൊപ്ര ക്ഷാമം ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് തൊഴിലാളികളെയും ബാധിച്ചു

Post a Comment

Previous Post Next Post
Paris
Paris