വെള്ളലശ്ശേരി :- ചൂലൂർ മഹല്ലിൽ ദീർഘ കാലം സേവനം ചെയ്ത് വിട പറഞ്ഞ ഗുരുവര്യർ മർഹും.ഇബ്രാഹിം ഉസ്താദിന്റെ സ്മരണക്കായി പ്രവർത്തിച്ചുവരുന്ന ഇബ്രാഹിം മുസ്‌ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ (ഇംറ) സംഘടിപ്പിക്കുന്ന കാരക്ക ചാലഞ്ച് പദ്ധതിയുടെ വിതരണോദ്ഘാടനം വളപ്പൻ റഷീദിന് നൽകി മഹല്ല് ഖത്തീബ് അബൂബക്കർ യമാനി ഉസ്താദ് നിർവ്വഹിച്ചു.
അഷ്റഫ് കെ, അജ്നാസ് എം.പി,അബ്ദുള്ള കാരോത്തിങ്ങൽ,അബൂബക്കർ സിദ്ധീഖ്,ശാഹുൽ ഹമീദ് കുന്നുമ്മൽ, അമീൻ ഷാഫിദ്, ശാഹുൽ ഹമീദ് പി.പി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment