കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേർ രാസലഹരിയായ എംഡിഎംഎയുമായി പിടിയിൽ. കോഴിക്കോട് പെരുമണ്ണ ടൗണിൽ പ്രവർത്തിക്കുന്ന ജെന്‍റ്സ് റെഡിമെയ്ഡ് ഷോപ്പില്‍നിന്ന് 6.680 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കടയുടമ സവാദ്, റാസിക്, ജംഷീർ എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽനിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം. സ്ഥാപന ഉടമ സവാദ് മുമ്പും ലഹരി കേസിൽ പ്രതിയായിരുന്നു.
തിരൂരങ്ങാടിയിൽ വിൽപ്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പന്താരങ്ങാടി പാറപ്പുറം സ്വദേശികളായ ചെട്ടിയംതൊടി വീട്ടിൽ അഫ്സൽ (32), ചപ്പങ്ങത്തിൽ സൈഫുദ്ദീൻ (32) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാക്കൾ സഞ്ചരിച്ച കാറിൽനിന്ന് 1.18 ഗ്രാം എംഡിഎംഎ പിടുകൂടുകയായിരുന്നു. രാസ ലഹരി അളക്കാൻ ഉപയോഗിക്കുന്ന ത്രാസും പൊലീസ് പിടികൂടി.
Post a Comment