തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസമുണ്ടായ ആദ്യത്തെ ഇടിവാണ് ഇത്. 480 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,000 രൂപയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1120 രൂപ സ്വർണത്തിന് വർദ്ധിച്ചിട്ടുണ്ട്.
വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8000 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6585 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. യുഎസ് എൻഎഫ്‌പി റിപ്പോർട്ട് പുറത്തുവരുന്നതിന് മുന്നോടിയായി ലാഭമെടുപ്പ് കാരണം ഇന്നത്തെ ആദ്യ വ്യാപാരത്തിൽ സ്വർണ്ണ വില കുറഞ്ഞു. യുഎസ് ഡോളർ സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.
Post a Comment