ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ടവര്‍ മൂന്നാം ഗഡു തുക ഏപ്രില്‍ മൂന്നിനകം അടക്കണം. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുത്തവര്‍ 97,950 രൂപയും കൊച്ചിയില്‍നിന്ന് പുറപ്പെടുന്നവര്‍ 54,350 രൂപയും കണ്ണൂരില്‍നിന്ന് പുറപ്പെടുന്നവര്‍ 57,600 രൂപയുമാണ് മൂന്നാം ഗഡുവായി അടക്കേണ്ടത്..
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്നവര്‍ 19,250 രൂപയും കൊച്ചിയില്‍ നിന്നുള്ളവര്‍ 14,000 രൂപയും കണ്ണൂരില്‍നിന്ന് പുറപ്പെടുന്നവര്‍ 16,300 രൂപയും നല്‍കണം.
Post a Comment