വാഹന ഷോറൂമിൽ ഉടമയ്ക്കു മർദനം: ഒരാൾ അറസ്‌റ്റിൽ



മുക്കം : പാലത്തിനു സമീപത്തെ ടിവിഎസ് ഷോറൂമിൽ കയറി ഷോറൂം ഉടമ സിദ്ദിഖ് ചേന്ദമംഗല്ലൂരിനെ ആക്രമിച്ച കേസിൽ കാരമൂല സ്വദേശി അൽത്താഫിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. അക്രമം നടത്തിയ 5 അംഗ സംഘത്തിലെ ആളാണ്. മറ്റ് 4 പേരെ കുടി പിടികൂടാനുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ്. സിദ്ദിഖ് ചേന്ദമംഗല്ലൂരിന് അക്രമത്തിൽ ഇടതു കൈ, ഇടത് കാൽ എല്ലുകൾ പൊട്ടുകയും കണ്ണിനും ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ഒന്നി നായിരുന്നു ആക്രമണം.




മുക്കം എസ്ഐ കെ.സി.പ്രദീ പ്, എഎസ്ഐ മുഹമ്മദ് ജദീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ‌്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് അൽത്താഫ് അടക്കം 5 പേർക്കെതിരെയും പൊലീസ് ചുമത്തിയത്. അൽത്താഫിനെ കോടതിയിൽ ഹാജരാക്കി.

സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടിപടിയുമായി മുന്നോട്ട് പോവുകയാണെന്ന് മുക്കം TVS മാനേങ്മെൻ്റ് പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris