മലയമ്മ: കുട്ടികൾ ഒരു വർഷം നേടിയ പഠന നേട്ടങ്ങളുടെ അവതരണമായ പഠനോത്സവം" ഇടം 2K25 "മികവിൻ്റെ വേറിട്ട ഇടങ്ങൾ തീർത്ത് ശ്രദ്ധേയമായി. തത്സമയ നിർമാണങ്ങൾ, ശാസ്ത്ര മാജിക്കുകൾ, പുരാവസ്തു പ്രദർശനം, മാഗസിനുകൾ, പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ, കലാപ്രകടനങ്ങൾ, കുട്ടിക്കച്ചവടങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ അവതരണങ്ങളാൽ പഠനോത്സവം മികവുറ്റതായി . പഠനോത്സവത്തിൻ്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: വി. പി. എ സിദ്ദിഖ് നിർവഹിച്ചു.
രണ്ടാം വാർഡ് മെമ്പർ പി. സതീദേവി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷീബ വി , പി.ടി എ പ്രസിഡൻ്റ് അബ്ദുൾ അസീസ് മുസ്ല്യാർ, എസ്. എം. സി ചെയർമാൻ ഷെരീഫ്, മാതൃസമിതി ചെയർപേഴ്സൺ ഫാത്തിമ ബീവി, പി.ടി.എ വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ മാസ്റ്റർ, മാതൃസമിതി വൈസ് ചെയർപേഴ്സൺ മഞ്ജു സന്തോഷ് അധ്യാപകരായ അബ്ദുൾ അസീസ് ഇ, സുഷമകുമാരി, ജിജി വി.കെ, ശ്രീജ എ.പി എന്നിവർ സംസാരിച്ചു
Post a Comment