ഈസ്റ്റ് മലയമ്മ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി സംഘടനയായ
എസ് കെ എസ് എസ് എഫ് ന്റെ ആതുര സേവന സെൽ ആയ സഹചാരി റിലീഫ് സെൽ ലേക്കാണ് ഈസ്റ്റ് മലയമ്മ സ്വദേശി മുഹമ്മദ് നഈം ചൂരക്കാട്ട് തന്റെ സമ്പാദ്യം നൽകി മാതൃകയായത്.ഈസ്റ്റ് മലയമ്മ ഇബ്രാഹിം കുട്ടി ചൂരക്കാട്ടിന്റെ മകനാണ് മുഹമ്മദ് നഈമ്.
ഒരു വർഷം സമ്പാദിച്ച നാണയത്തുട്ടുകൾ പാവപ്പെട്ട രോഗികൾക്ക് നൽകാൻ കാണിച്ച സന്മനസ്സ് കാലുഷ്യം നിറഞ്ഞ വാർത്തമാനകാലത്ത് പുതു തലമുറക്ക് ഏറെ പ്രചോദനമാണ് എന്ന് ഈസ്റ്റ് മലയമ്മ യൂണിറ്റ് എസ് കെ എസ് എസ് എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.
Post a Comment