കൂളിമാട് :
പുതിയ കാലത്തെ ലഹരി വ്യാപനം അടക്കമുള്ള വെല്ലുവിളികളെ മഹല്ല് നിവാസികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റ കെട്ടായി നേരിടണം എന്ന് എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
കൂളിമാട് മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ നമുക്കൊന്നായി നന്മയുടെ കോട്ട കെട്ടാം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന "നാട്ടൊരുമ "ക്യാമ്പയിൻ പ്രഖ്യാപനം ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മഹല്ല് പ്രസിഡന്റ് കെ എ. കാദർ മാസ്റ്റർ അധ്യക്ഷ്യത വഹിച്ച പരിപാടി യിൽ മഹല്ല് സെക്രട്ടറി ബീരാൻ കുട്ടി ഹാജി സ്വാഗതം പറഞ്ഞു. മഹല്ല് ഖതീബ് ശരീഫ് ഹുസൈൻ ഹുദവി, ടി സി മുഹമ്മദ്, ടി സി റഷീദ്, അയ്യൂബ് കൂളിമാട്, കെ എ. റഫീഖ്, എം വി അമീർ, ടി വി അബൂബക്കർ മാസ്റ്റർ, സി. ഗഫൂർ. കെ. മുജീബ്, കെ.ഫൈസൽ, അസ് ഹറുദ്ധീൻ, സി എച് അഷ്‌റഫ്, ഇ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
23/03/25ഞായർ മസ്ജിദ് അങ്കണത്തിൽ വെച്ച് നടക്കുന്ന സമൂഹ നോമ്പ് തുറയിൽ 1200ലധികം ആളുകൾ പങ്കെടുക്കും.കുന്നമംഗലം മണ്ഡലം എം എൽ എ. പി ടി എ റഹീം ക്യാമ്പയിനും, ഇഫ്താറും ഉദ്ഘാടനം ചെയ്യും.
ചാത്തമംഗലം പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഓളി ക്കൽ ഗഫൂർ, മാവൂർ എസ് ഐ പി. രാജേഷ്, താത്തൂർ മഹല്ല് ഖതീബ് അസൈൻ കുട്ടി സഖാഫി, ബ്രഹ്മ ശ്രീ മുല്ലപ്പള്ളി കൃഷ്ൻ നമ്പൂതിരി, ഫാദർ ബോബി പീറ്റർ, വിവിധ പള്ളി, മഹല്ല് ഭാരവാഹികളും സംബന്ധിക്കും.
Post a Comment