വെള്ളലശ്ശേരി : "ലഹരിയെ തുരത്താം, ജീവിതം തിരുത്താം"
എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ പ്രചരണ ക്യാമ്പയിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് വെള്ളലശ്ശേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വെള്ളലശ്ശേരി മഹല്ലിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
പെരുന്നാൾ നിസ്കാര ശേഷം മഹല്ല് ഖതീബ് അബൂബക്കർ യമാനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ലിലെ മുഴുവൻ ജനങ്ങളും പ്രതിജ്ഞയിൽ പങ്കെടുത്തു
Post a Comment