കൂളിമാട് : താഴെ പി എച്ച് ഇ ഡി എരഞ്ഞിപ്പറമ്പ് റോഡ് തുടങ്ങുന്ന സ്ഥലത്ത് മാസങ്ങളോളമായി പൈപ്പ് ലൈൻ പൊട്ടി കുടി വെള്ളം പാഴായി പോയിക്കൊണ്ടിരിക്കുകയാണ്. വെള്ളം നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല അടുത്തകാലത്തായി നവീകരിച്ച ഈ റോഡിൽ കൂടി യുള്ള നീരൊഴുക്ക് കാരണം റോഡ് പൊളിഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതിനാൽ എത്രയും പെട്ടെന്ന് ഈ ഭാഗത്തുള്ള പൈപ്പ് ലൈൻ റിപ്പയർ ചെയ്തു ഈ ദേശീയ നഷ്ടത്തിന് പരിഹാരം കാണണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കാര്യോട്ട് മുഹമ്മദലി പ്രസ്താവനയിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
Post a Comment