മാവൂർ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൽപ്പള്ളിയിൽ വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. കൽപ്പള്ളി ശാഖ എം. എസ്. എഫ്. കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ മാവൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എംഎസ്എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി ഹിലാൽ പുന്നോത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം എസ് എഫ് മാവൂർ പഞ്ചായത്ത് ഭാരവാഹികളായ ഇർഫാൻ, ഫായിസ്, എം എസ് എഫ് കുന്ദമംഗലം മണ്ഡലം ഭാരവാഹി അമൽ, കൽപ്പളളി ശാഖാ മുസ്ലിംലീഗ് നേതാക്കളായ വായോളി അഹമ്മദ്കുട്ടി ഹാജി, അബ്ദുറഹ്മാൻ, സിറാജ് കരിശ്ശേരി, ,അബ്ദുസ്സമദ് പുന്നോത്ത്, ചിറ്റടി അബ്ദു ഹാജി , അബ്ദുറഹ്മാൻ വിച്ചാപ്പു ,ഷുക്കൂർ E,
സുഹൈൽ TM, അനസ് P C ,നസീബ് km എം എസ് എഫ് യൂണിറ്റ് പ്രസിഡൻ്റ് ഫാസിൽ, ഭാരവാഹികളായ ശഹാസ്, സുഫിയാൻ,ഇർഫാൻ,മുഹ്സിൻ തുടങ്ങിയവർ സംഗമിച്ചു. സമാനമനസ്കരെ അണിനിരത്തി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് എം. എസ്. എഫ്. ഭാരവാഹികൾ അറിയിച്ചു.
Post a Comment