കൽപ്പറ്റ: ഡി എൽ എഡ് പരീക്ഷകൾ കൃത്യസമയത്ത് നടത്തണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ (കെ എസ് ടി സി ) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2023- 25 വർഷത്തിലെ സർക്കാർ നിർദ്ദേശിച്ച അക്കാദമിക കലണ്ടർ പ്രകാരം മാർച്ച് 31ന് ക്ലാസുകൾ അവസാനിക്കുകയും ഏപ്രിൽ മാസത്തിൽ നാലാം സെമസ്റ്റർ പരീക്ഷയും പ്രായോഗിക പരീക്ഷയും നടക്കേണ്ടതാണ്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ പരീക്ഷകൾ ജൂൺ മാസത്തിലേക്ക് നീണ്ടു പോയിരിക്കുകയാണ്.
അടുത്ത അധ്യയന വർഷത്തിൽ ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നവർക്കും ഉന്നത പഠനത്തിന് പോകാനിരിക്കുന്നവർക്കും ഇത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുത്ത് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം
ഒ കെ മുഹമ്മദ് ഷാനവാസ് അധ്യക്ഷത വഹിച്ചു. എ എ സന്തോഷ് കുമാർ, പി ജെ ജോമിഷ്, സിജോയ് ചെറിയാൻ, വി കെ കൃഷ്ണപ്രസാദ്,
പി ആർ ദിവ്യ, എ വൈ നിഷാല തുടങ്ങിയവർ സംസാരിച്ചു.
Post a Comment