സൗഹാർദപ്പെരുമയിൽ കൂളിമാട് മഹല്ല് ഇഫ്താർ സംഗമം.



കൂളിമാട് :സൗഹാർദ്ദപ്പെരുമയിലും ലഹരിയുൾപ്പെടെ സാമൂഹ്യ തിന്മകൾക്കെതിരെ പ്രതിരോധക്കോട്ട തീർത്തും കൂളിമാട് മഹല്ല് 'നാട്ടൊരുമ'സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. സ്ത്രീകളുൾപ്പെടെ ആയിരത്തി മുന്നൂറ് പേർക്ക് വിഭവമൊരുക്കിയിരുന്നു. 





നാലുമാസ ക്യാമ്പയിനിൻ്റെ പ്രഥമ പരിപാടിയാണ് സമൂഹ നോമ്പ് തുറ. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്ററുടെ അധ്യക്ഷതയിൽ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. മാവൂർ എസ്എച്ഒ പി.രാജേഷ് ലഹരിക്കെതിരെ പ്രതിഞ്ജ ചെല്ലിക്കൊടുത്തു. സമസ്ത പ്ലസ്ടുപൊതു പരീക്ഷ ഡിസ്റ്റിംഗ്ഷൻ ലഭിച്ച കെ.കെ. മുഹമ്മദ് മിയാസിന് അദ്ദേഹം ഉപഹാരം നല്കി. കെ.എം ഹർഷൽ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ഫാദർ അലക്സാണ്ടർ, മജീദ് പുളിക്കൽ, ശരീഫ് ഹുസൈൻ ഹുദവി, കമ്മിറ്റി ജ. സെക്രട്ടരി കെ.വീരാൻകുട്ടി ഹാജി, സി.എ.ശുകൂർ മാസ്റ്റർ, ഇ.കെ. മൊയ്തീൻ ഹാജി, കെ.എ. റഫീഖ്, അയ്യൂബ് കൂളിമാട് , പി.പി.അബ്ദുല്ല മാസ്റ്റർ, കെ.ടി. ശറഫുദ്ദീൻ, എൻ എം ഹുസൈൻ, കെ.ഹസ്സൻ കുട്ടി, കെ. ഖാലിദ് ഹാജി, മഠത്തിൽ അബ്ദുറഹ്മാൻ, ടി.വി.ഷാഫി മാസ്റ്റർ, കെ.ടി. നാസർ ,ടി.സി. മുഹമ്മദ് സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris