മുക്കം ; മുക്കം മുനിസിപ്പാലിറ്റി, സി.എച്ച് സി.മുക്കം, മുക്കം ടി.ബി.യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഓട്ടോ തൊഴിലാളികൾക്ക് ടി.ബി. നിർണയവും ജീവിത ശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.
സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ അധ്യക്ഷനായി. മുക്കം ടിബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ രഞ്ജു ആർ ക്ലാസ്സെടുത്തു. തൊഴിലാളി സംഘടന നേതാക്കളായ ബാബു കെ , ആണ്ടിക്കുട്ടി, പി.എച്ച്.എൻ സൂപ്പർവൈസർ ശുഭാ കുമാരി പി.ആർ, ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ്, എസ്.ടി.എസ് ശശി എം.ടി. പ്രസംഗിച്ചു.
ബാബുരാജ് പിസി. അഖിൽ സി ഓസ്റ്റിൻ ദേവ് ഡി. എസ്., നീതു വി,അഹല്യ പി.ബി,
സനൂജ് നേതൃത്വം നല്കി.
Post a Comment