വെള്ളലശ്ശേരി :-വെള്ളലശ്ശേരി നാട്ടിലെ എല്ലാവരുടേയും പ്രിയ ഗുരുവര്യർ മർഹും.ഇബ്രാഹിം ഉസ്താദിന്റെ സ്മരണക്കായി നമ്മുടെ നാട്ടിൽ പ്രവർത്തിച്ചുവരുന്ന ഇബ്രാഹിം മുസ്‌ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ (ഇംറ) വെള്ളലശ്ശേരി വർഷാവർഷം നൽകിവരുന്ന പെരുന്നാൾ കിറ്റിൻ്റെ വിതരണോദ്ഘാടനം സി കെ അബ്ദുവിന് നൽകി മഹല്ല് ഖത്തീബ് അബൂബക്കർ യമാനി ഉസ്താദ് നിർവ്വഹിച്ചു.
ഈ വർഷം മഹല്ലിലെ പെരുന്നാൾ ആഘോഷിക്കുന്ന മുഴുവൻ വീടുകളിലേക്കുമാണ് എട്ടോളം ഭക്ഷ്യവസ്തുകൾ അടങ്ങുന്ന പെരുന്നാൾ കിറ്റ് നൽകുന്നത്.
.പരിപാടിയിൽ അഷ്റഫ് കെ, അജ്നാസ് എം.പി,ഉമ്മർ വെള്ളലശ്ശേരി,അബ്ദുറഹിമാൻ മാസ്റ്റർ എം.പി,അബ്ദുള്ള കണിയലത്ത്,അബ്ദുസലാം കിഴക്കിനിയകത്ത്,മൂസക്കുട്ടിഹാജി,സൈഫുദ്ധീൻ യമാനി,മുഹമ്മദ് ശരീഫ്, അബ്ദുള്ള കാരോത്തിങ്കൽ,അബൂബക്കർ സിദ്ധീഖ്,ശാഹുൽ ഹമീദ് കുന്നുമ്മൽ, റഷീദ് വളപ്പൻ,ശിഹാബ് കാരോത്ത്, മുസ്തഫ ടി പി, അമീൻ ഷാഫിദ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment