കട്ടാങ്ങൽ : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം ചാത്തമംഗലത്ത് വെച്ച് നടന്ന ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അരിയിൽ അലവി അവർകൾ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ക്യാമ്പയിൻ കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ഒന്നാം വാർഡ് പുള്ളന്നൂരിനും കൂഴക്കോട് ഉപാസന വായനശാലക്കും രണ്ടാം വാർഡ് മെമ്പർ സതീദേവി, ഡോക്ടർ വർഗീസ് മാത്യു എന്നിവർക്കുള്ള ആദരവ് അരിയിൽ അലവി അവർകൾ അഭിനന്ദനങ്ങൾ പത്രം നൽകി നിർവഹിച്ചു. പഞ്ചായത്ത് അംഗം സബിത സുരേഷ് മാലിന്യ മുക്ത കവിത ആലപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, ഡോക്ടർ സ്മിതാ റഹ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മനോജ്, ചൂലൂർ നാരായണൻ, ഹമീദ് മാസ്റ്റർ, നാരായണൻ നമ്പൂതിരി, മധു മാസ്റ്റർ, കെ കെ അബൂബക്കർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ വി പി എ സിദ്ദീഖ് സ്വാഗതവും പഞ്ചായത്ത് വി ഇ ഒ ജാഫർ നന്ദിയും പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ഇന്നലെ 23 വാർഡുകളിലും മാലിന്യ മുക്ത സന്ദേശയാത്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
Post a Comment