ചൂലൂർ | ചൂലൂരിൽ പ്രവർത്തിക്കുന്ന എം വി ആർ കാൻസർ സെന്ററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഇത്തവണയും ഇഫ്താർ ഖൈമയൊരുക്കി മാവൂർ സോൺ എസ് വൈ എസ്.
അങ്ങാടികളിൽ നിന്ന് ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന എം വി ആർ ക്യാൻസർ സെന്ററിൽ എത്തുന്ന നോമ്പുകാർക്ക് പണം നൽകിയാൽ പോലും ഭക്ഷണം കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളത് .
ഈ സാഹചര്യത്തിലാണ് ഇവിടെയെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും നോമ്പ് തുറക്കാനുള്ള വിഭവം
ലഭ്യമാക്കാൻ എസ് വൈ എസ് മാവൂർ സോൺ കമ്മിറ്റിയുടെ കീഴിൽ ഈ വർഷവും ഇഫ്താർ ഖൈമ പ്രവർത്തനമാരംഭിച്ചത് .
300 ഓളം പേരാണ് ദിവസവും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ആവശ്യമുള്ളവർ നേരത്തെ വിവരം അറിയിച്ചാൽ അത്താഴവും എത്തിച്ച് നൽകുന്നുണ്ട്.
സ്ഥലം എം എൽ എ അഡ്വ. പി ടി എ റഹീം ഇഫ്താർ ഖൈമ ഉദ്ഘാടനം ചെയ്തു.
സോൺ പ്രസിഡണ്ട് അബ്ദുർ റഹീം സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അലി നിയാസ് തങ്ങൾ, സാന്ത്വനം സെക്രട്ടറി മൂസ സഖാഫി കുറ്റിക്കടവ്,
അസീസ് ഹാജി വെള്ളലശ്ശേരി, ജുനൈദ് സഖാഫി പുള്ളാവൂർ, കുന്നമംഗലം സോൺ സാംസ്കാരികം സെക്രട്ടറി ശുഹൈബ് പൊന്നകം തുടങ്ങിയവർ സംസാരിച്ചു.
Post a Comment