പെരുന്നാൾ കിറ്റ് വിതരണം നടത്തി


എം ഇ എസ് കോഴിക്കോട് താലൂക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എം.ഇ.എസ് നടക്കാവ് വുമൻസ് കോളജിൽ വെച്ച് കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത വിതരണം നിർവ്വഹിച്ചു.




വാടകക്ക് ഓട്ടോ റിക്ഷ എടുത്ത് ഓടുന്ന പാവപ്പെട്ട ഓട്ടോ തൊഴിലാളികൾക്കും , വാടകക്ക് താമസിക്കുന്നവർക്കും, മാറാരോഗികൾക്കും. അവശത അനുഭവിക്കുന്നവർക്കും എല്ലാ പെരുന്നാളിനും ആശ്വാസം നൽകുന്നതാണ് എം.ഇ.എസ് താലൂക്ക് കമ്മിറ്റിയുടെ കാര്യണ്യ പ്രവർത്തനങ്ങൾ എന്ന് അവർ അഭിപ്രായപ്പെട്ടു.
താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാകലകം അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ പി.വി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
എം.ഇ.എസ് നേതാക്കളായ സി.ടി. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ലത്തീഫ്, എ.ടി.എം അഷ്‌റഫ്‌, കെ.വി. സലീം, ഡോ. ഹമീദ് ഫസൽ, വി ഹാഷിം, എം അബ്ദുൽ ഗഫൂർ , എം നസീം, ഫിർ ബി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris