കൂളിമാട് :
ഇത് ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് ഒൻപത് പാഴൂർ മുന്നൂർ ചിറ്റാരിപ്പിലാക്കാൽ റോഡ് എം വി ആർ ക്യാൻസർ സെന്റർ, കെ എം സി ടി തുടങ്ങിയ ദിനേനെ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഹൃസ്വ പാത. ചാലിയാർ, ഇരുവഴഞ്ഞി തീരത്തുള്ള പാഴൂർ പ്രദേശത്തുകാർക്ക് പുറം ലോകത്തേക്ക് പ്രളയ കാലത്ത് ഏറെ പ്രയോജനപ്പെടുന്ന വീഥി.
പൊതുവെ വളരെ വീതി കുറഞ്ഞു രണ്ട് വാഹനങ്ങൾക്ക് ഒരുമിച്ചു പോകാൻ കഴിയാത്ത ഇവിടം. ഇപ്പോൾ ഒരു വശം പൂർണ്ണമായും ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നു. കുത്തനെ യുള്ള കയറ്റവും ഇറക്കവും വളവും ഉള്ള ഇവിടം
ഏറെ അപകടം ഉള്ള വഴി കൂടിയാണ്.
കഴിഞ്ഞ മാസം എല്ലായിടത്തും പോലെ ഈ റോഡും ജല ജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തി ക്ക് വേണ്ടി കുഴി എടുക്കുകയും പ്രവൃത്തി പൂർത്തീകരിച്ചു മാസങ്ങൾ പിന്നിട്ടിട്ടും കുഴി എടുത്ത ഭാഗം കോൺഗ്രീറ്റ് ചെയ്യാൻ കരാറുകർ തയ്യാറായിട്ടില്ല. നിലവിൽ ജല ജീവൻ മിഷന് നാട്ടുകാർ പരാതി കൊടുത്തിട്ടുണ്ട്.
Post a Comment